കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട അതിരൂപത ഭൂമി ഇടപാടിൽ സർക്കാർ, പുറേമ്പാക്ക് ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിൽ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെൻറിെൻറ സെറ്റിൽമെൻറ്് പ്രമാണവുമായി ബന്ധപ്പെട്ടാണ് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയത്.
ഭൂമി ഇടപാടിൽ കേസെടുക്കുകയും വിചാരണക്ക് ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്ത തൃക്കാക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ ആലേഞ്ചരി ഉൾപ്പെടെ നൽകിയ ഹരജികൾ തള്ളിയ ഹൈകോടതി, 2007 സെപ്റ്റംബർ 21ന് സെറ്റിൽമെൻറ് പ്രമാണത്തിെൻറ അടിസ്ഥാനത്തിൽ നടന്ന ഭൂമിയിടപാടിൽ സർക്കാർ, പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സമഗ്രാന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ടാണ് ഹൈകോടതിയിൽ സമർപ്പിച്ചത്.
അസി. ലാൻഡ് റവന്യൂ കമീഷണർ ബീന പി. ആനന്ദ് ഉൾപ്പെടെ ഏഴംഗ സംഘമാണ് സബ് രജിസ്ട്രാർ ഒാഫിസിലെ രേഖകൾ പരിശോധിച്ചത്. സെറ്റിൽമെൻറ് രജിസ്റ്റർ, ബേസിക് ടാക്സ് രജിസ്റ്റർ തുടങ്ങിയവ പരിശോധിച്ചതിൽ ഇൗ ഇടപാടിൽ സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇൗ ഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചുവെന്ന് സെറ്റിൽമെൻറ് പ്രമാണത്തിൽ പറയുന്നില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പ്രമാണത്തിെൻറ മൂന്നാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.