റോഡിലെ വാക്കുതർക്കം; ആര്യക്കും സച്ചിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റോ​ട് ക​യ​ർ​ത്ത സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ്​ എം.​എ​ൽ.​എ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് കോ​ട​തി. വ​ഞ്ചി​യൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റെ​താ​ണ് നി​ർ​ദ്ദേ​ശം. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി, പൊ​തു ശ​ല്യം, പൊ​തു​വ​ഴി ത​ട​യ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കാ​ൻ ക​ന്‍റൊ​ൺ​മെ​ന്‍റ് പൊ​ലീ​സി​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. അ​ഡ്വ. ബൈ​ജു നോ​യ​ൽ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

അ​തി​നി​ടെ, മേ​യ​ർ ബ​സ് ത​ട​ഞ്ഞ​തി​ലും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ലും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഡ്രൈ​വ​ർ യ​ദു​വും ഇ​തേ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ്, ആ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ്, അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ ആ​ര്യ, ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഒ​രാ​ൾ എ​ന്നി​വ​രാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ. ഈ ​ഹ​ര​ജി തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​തി​ലെ കോ​ട​തി​യു​ടെ നി​ല​പാ​ട്​ അ​റി​ഞ്ഞ ശേ​ഷ​മാ​കും പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ക. സീ​ബ്രാ ലൈ​നി​ൽ കാ​ർ കു​റു​കെ​യി​ട്ട്​ ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. മേ​യ​ർ​ക്കെ​തി​രാ​യ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ബ​സി​ലെ മെ​മ്മ​റി കാ​ര്‍ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നും ബ​സ് ക​ണ്ട​ക്ട​റു​മാ​യ സു​ബി​നെ സം​ശ​യ​മു​ണ്ടെ​ന്ന് യ​ദു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ണ്ട​ക്ട​റും എം.​എ​ൽ.​എ​യു​മ​ട​ക്കം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യോ എ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ മു​ൻ സീ​റ്റി​ലാ​ണ് ഇ​രു​ന്ന​ത്. സ​ച്ചി​ൻ ദേ​വ് ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ എ​ഴു​ന്നേ​റ്റ് സീ​റ്റ് ന​ല്‍കി​യ​ത് ക​ണ്ട​ക്ട​റാ​ണ്. എം.​എ​ൽ.​എ വ​ന്ന​പ്പോ​ള്‍ ‘സ​ഖാ​വേ ഇ​രു​ന്നോ​ളൂ’ എ​ന്ന് പ​റ​ഞ്ഞ് മു​ന്നി​ലെ സീ​റ്റ് മാ​റി കൊ​ടു​ത്തെ​ന്നും യ​ദു ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഇ​രു​ട്ടി​ൽ​ത​പ്പു​ക​യാ​ണ്. അ​സി​സ്റ്റ​ന്‍റ്​ ട്രാ​ൻ​പോ​ർ​ട്ട് ഓ​ഫി​സ​ർ, ഡി​പ്പോ​യി​ലെ എ​ൻ​ജി​നീ​യ​ർ, 27നു ​ശേ​ഷം ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ എ​ന്നി​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. കാ​ര്യ​മാ​യ വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ ബ​സി​ൽ കാ​മ​റ സ്ഥാ​പി​ച്ച ഏ​ജ​ൻ​സി​യു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Argument on the road; Court orders to file a case against Arya and Sachin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.