കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം, പൊലീസുകാരന് കുത്തേറ്റു; രണ്ടു പേർ പിടിയിൽ

അടിമാലി: ടൗണിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പൊലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. വെള്ളത്തൂവൽ സ്റ്റേഷനിലെ സി.പി. ഒ അനീഷിനാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി പത്തോടെ അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കൽ സ്റ്റോറിന് മുൻപിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മരുന്നു വാങ്ങാൻ എത്തിയതായിരുന്നു പൊലീസുകാരൻ. ഇവിടെ നിന്നും വീട്ടിലേക്ക് കാറിൽ പോകവെ ബൈക്കിൽ പിന്തുടർന്ന മൂവർ സംഘം ഇരുന്നൂറേക്കറിൽ വെച്ച് കാർ തടഞ്ഞു. ബോണറ്റിൽ അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ അത്തി കുഴിയിൽ നായർ സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടികൂടി. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. പൊലീസുകാരൻ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Argument over parking, policeman stabbed in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.