ഹിജാബ് വിവാദം: മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍നിന്ന് അകറ്റാനുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനെ ഒരു വിവാദമായി പരിഗണിക്കരുതെന്നും ഇത് ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം മത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യം ശരിയല്ലെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

ഈ പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനമാണ് വേണ്ടത്. അവരെ അകറ്റരുത്. ഇത് ചോയ്‌സിന്റെ പ്രശ്‌നമല്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുമ്പോള്‍ അവിടുത്തെ നിയമങ്ങളും നിബന്ധനകളും പാലിക്കണം -ഗവര്‍ണര്‍ വ്യക്തമാക്കി.

സൗന്ദര്യം മറച്ചുവെക്കുകയല്ല വേണ്ടതെന്നും പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്നും ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു.

Tags:    
News Summary - Arif Mohammad Khan about Hijab Ban issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.