തിരുവനന്തപുരം: എസ്.എഫ്.ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ വഴിയിൽ തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു അഭിമുഖത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനമുണ്ട്. എന്നാൽ, അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ മുമ്പും നേരിട്ടിട്ടുണ്ട്.
തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞിട്ടില്ല. രാഷ്ട്രപതിക്ക് എല്ലാ മാസവും റിപ്പോർട്ട് നൽകുന്നുണ്ട്. അതിൽ കേരളത്തിലെ സംഭവങ്ങൾ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗവർണർ വ്യക്തമാക്കി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കാറിൽ അടിക്കുന്നത് പ്രതിഷേധമല്ലെന്നും ഇ.പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടിയായി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.