കോട്ടയം: ഏഴുപേരെ കൊന്ന അരിക്കൊമ്പൻ നിരുപദ്രവകാരിയാണെന്ന പരാമർശവും നായെ സ്കൂട്ടറിൽ കെട്ടിവലിച്ച കേസ് പരിഗണിക്കവെ അരിക്കൊമ്പനെ കൂട്ടിലടക്കരുതെന്ന് വിധിയുണ്ടായതുമടക്കം നിരവധി ആശങ്കകൾ പങ്കുവെച്ച് 64 സംഘടനകൾ ഹൈകോടതി ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകി.
അപകടകാരികളായ ആനകളെ മയക്കുവെടിവെച്ച് പിടിച്ച് പരിശീലനം നൽകി കുങ്കിയാനകളാക്കുന്ന നടപടിയാണ് ആക്രമണം തടയാനുള്ള ഫലപ്രദമായ നടപടിയെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു.
ഇൻഫാം, രാഷ്ട്രീയ കിസാൻ മഹാസംഘ്, എൻ.എസ്.എസ്, എസ്.എൻ.ഡി.പി കല്ലാർ യൂനിറ്റുകൾ ഉൾപ്പെടെയുള്ള സംഘടനകളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നിവേദനം നൽകിയത്. ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചുതന്നെ പരിഗണിക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.