അരിപ്പ ഭൂസമരം പതിനൊന്നാം വാർഷികം നടത്തി

കൊല്ലം: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അരിപ്പയിൽ നടന്നു വരുന്ന ഭൂസമരത്തിന്റെ പതിനൊന്നാം വാർഷികാഘോഷം  നടത്തി. സമരഭൂമിയിലെ കൗണ്ടറുകളിൽ ഗോത്ര പൂജയും, പായസ ദാനവും നടന്നു. അരിപ്പയിൽ നിന്നും ചോഴിയക്കോട് ടൗണിലേക്ക് ഭൂ സന്ദേശ റാലി സംഘടിപ്പിച്ചു.

ടൗണിൽ നടന്ന പൊതുസമ്മേളനം ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉൽഘാടനം ചെയ്തു. വി.രമേശൻ അധ്യക്ഷത വഹിച്ചു. പി.മണി, ഷൈനി പി. വട്ടപ്പാറ, വി.സി. വിജയൻ, ഡി. സുനി, യു. മനോഹരൻ, മിനി കൃഷ്ണൻ, ബേബി കെ. ജോഷ്വാ എന്നിവർ സംസാരിച്ചു. സമരഭൂമിയിൽ ദീപങ്ങൾ അലംങ്കരിച്ചു.

ഭൂ അവകാശ പ്രഖ്യാപന യാത്രയും, സെക്രട്ടേറിയറ്റ് മാർച്ചും നടത്താനും തീരുമാനിച്ചു. 

Tags:    
News Summary - Arippa Bhu Samara celebrated its 11th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.