ആർമി െഡൻറൽ കോർപ്സിൽ ഭാരത പൗരന്മാർക്ക് ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാം. 55 ശതമാനം മാർക്കിൽ കുറയാതെ ബി.ഡി.എസ്/എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവർക്കാണ് അവസരം. 2021 മാർച്ചിൽ ഒരുവർഷത്തെ കമ്പൽസറി റൊട്ടേറ്ററി ഇേൻറൺഷിപ് പൂർത്തിയാക്കിയിരിക്കണം.
സ്റ്റേറ്റ് ഡെൻറൽ കൗൺസിൽ പെർമനൻറ് ഡെൻറൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുണ്ടാകണം. പ്രായപരിധി 2021 ഡിസംബർ 31ന് 45. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നീറ്റ്-എം.ഡി.എസ് 2021 സ്കോർ കാർഡ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ആകെ 37 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷ മേയ് 18 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.