ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ നിൽക്കുന്ന കേരളത്തെ അധിക്ഷേപിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
താൻ കണ്ടതിൽവെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മതപരമായി അവർ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഇതിൽ നിന്ന് പണം ലഭിക്കുന്നുണ്ടോ, ആരെങ്കിലും അവർക്ക് ഫണ്ട് നൽകുന്നുണ്ടോയെന്നുമാണ് അർണബ് ടി.വി ചർച്ചയിൽ ചോദിച്ചത്.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ പോസ്റ്റുകൾക്ക് കമന്‍റായിട്ടാണ് പലരും പ്രതിഷേധിക്കുന്നത്. കൂടുതൽ പേരും മലയാളത്തിലാണ് റിപബ്ലിക് ടി.വി ഫേസ്ബുക്കിൽ കമന്‍റുകൾ പോസ്റ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.