കൊച്ചി: കേരളത്തിനെതിരായ പരാമർശത്തിൽ റിപബ്ലിക് ടി.വി മാനേജിങ് ഡയറക്ടർ അർണബ് ഗോസ്വാമി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. പീപ്പൾസ് ലോ ഫൗണ്ടേഷൻ പ്രസിഡൻറ് അഡ്വക്കറ്റ് പി. ശശിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പരാമർശത്തിന് നിരുപാധികം മാപ്പപേക്ഷിക്കണമെന്നും അത് ചാനലിെൻറ പ്രൈം ടൈമിൽ സംപ്രേക്ഷണം ചെയ്യണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറയാത്ത പക്ഷം 10 കോടി കേരളത്തിെൻറ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നും നോട്ടീസിൽ പറയുന്നു.
യു.എ.ഇ 700 കോടി സഹായം പ്രഖ്യാപിച്ചത് ഇന്ത്യയെ കളങ്കപ്പെടുത്താനാണെന്നും അങ്ങനെ ഒരു വാഗ്ദാനത്തെചൊല്ലി കേരളം നുണപറയുകയാണെന്നും അതിലുടെ നാണംകെട്ട ജനതയായി കേരളീയർ അധ:പതിച്ചുവെന്നുമായിരുന്നു ചാനൽ ചർച്ചയിൽ അർണബിെൻറ പരാമർശം. അർണബിെൻറ പരാമർശത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.