തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ് യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) ആഗസ്റ്റ് ഒന്നിന് നിലവിൽവരും. അന്നുമുതൽ ഉണ്ടാകു ന്ന ചികിത്സ ചെലവുകൾക്ക് കവറേജ് ലഭിക്കും. അവയവങ്ങൾ മാറ്റിവെക്കുന്നതിനടക്കം വിപ ുലമായ പരിരക്ഷ പദ്ധതിയിൽ ഉൾപ്പെടും. വിശദാംശങ്ങൾ ഉൾപ്പെടുത്തി ധന അഡീഷനൽ ചീഫ് സെ ക്രട്ടറി മനോജ് ജോഷി ഉത്തരവ് പുറപ്പെടുവിച്ചു. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പന ി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. ധനവകുപ്പായിരിക്കും മെഡിസെപ് അഡ്മിനിസ്ട്രേ റ്റർ. 2019 ആഗസ്റ്റ് മുതൽ 2022 ജൂലൈവരെ മൂന്നുവർഷത്തേക്കാണിത്. പ്രതിവർഷ ഇൻഷുറൻസ് പ്രീമിയം 2992.48 രൂപയാണ്. ജീവനക്കാരനിൽനിന്ന് മാസം 250 രൂപ നിരക്കിൽ പ്രിമിയം ശമ്പളത്തിൽനിന്ന് ഇൗടാക്കും. െപൻഷൻകാർക്ക് ഇപ്പോൾ നൽകുന്ന മെഡിക്കൽ അലവൻസിൽനിന്നാണ് വിഹിതം പിടിക്കുക.
എല്ലാ ജീവനക്കാരും പെൻഷൻകാരും പദ്ധതിയിൽ ചേരൽ നിർബന്ധമാണ്. എംപാനൽ ചെയ്യുന്ന ആശുപത്രികളിലായിരിക്കും ചികിത്സ. പണം അടയ്ക്കേണ്ടതില്ലാത്ത (കാഷ്ലെസ്) പദ്ധതിയിൽ ഇലക്ട്രോണിക് െഎ.ഡി കാർഡ് ജീവനക്കാർക്ക് നൽകും. വർഷം രണ്ട് ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാകുന്നതാണ് പാേക്കജ്. ഇതിനുപുറമെ മൂന്ന് വർഷത്തേക്ക് ആറ് ലക്ഷം രൂപയുടെ അധിക കവറേജ് നൽകും. ഗൗരവമുള്ള േരാഗങ്ങളുടെ ചികിത്സക്കായിരിക്കും ഇത്. പുറമെ 25 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപവത്കരിക്കുകയും ആദ്യത്തെ രണ്ട് കവറേജിനും പുറത്ത് പണം ആവശ്യമായി വന്നാൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വരെ നൽകുകയും ചെയ്യും. ഇത് മൂന്ന് വർഷത്തിൽ ഒരു പ്രാവശ്യമായിരിക്കും.
ഒാരോ സ്പെഷാലിറ്റി വിഭാഗത്തിലും നിരവധി പാക്കേജുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറൽ, സെമി-പ്രൈവറ്റ് വാർഡുകൾ, എച്ച്.ഡി.യു, െഎ.സി.യു എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് പദ്ധതിയുടെ കവറേജ് ലഭിക്കും. 1750 രൂപ, 2000 രൂപ, 2500 രൂപ, 2750 രൂപ എന്നിങ്ങനെയാണ് ദിവസ പാക്കേജുകൾ. ആറ് ലക്ഷം രൂപയുടെ അധിക കവറേജിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം അടക്കമുള്ളവയുടെ മാറ്റിവെക്കൽ, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, അപകട-ട്രോമ കേസുകൾ അടക്കമുള്ളവ വരും.
ഹൃദയം, ശ്വാസകോശം തുടങ്ങിയവ മാറ്റിവെക്കാൻ അഞ്ച് ലക്ഷം വരെ ഉൾപ്പെടുത്തി. ബോൺമാരോ ട്രാൻസ്പ്ലാൻറ് മൾട്ടിപ്പിൾ മെലോമ -നാല് ലക്ഷം, ബോൺമാരോ ട്രാൻസ്പ്ലാൻറ് ലിംഫോമ, ന്യൂറോ പ്ലാസ്റ്റോമ -ആറ് ലക്ഷം വീതം, ബോർമാരോ ട്രാൻസ്പ്ലാൻറ് ലുക്കേമിയ 12 മുതൽ 14 ലക്ഷം വരെ, കരൾ മാറ്റിവെക്കൽ -11.50 ലക്ഷം എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് പുറമെ ഗ്രാൻറ് ഇൻ എയിഡ് സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരും പെൻഷൻകാരും, മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് എന്നിവരുടെ പേഴ്സനൽ സ്റ്റാഫുകൾ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ തുടങ്ങിയവരെല്ലാം പദ്ധതിയുടെ കീഴിൽ വരും.
തുക വൈകിയാൽ പിഴ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്) തുക വൈകിയാൽ ഇൻഷുറൻസ് കമ്പനി പിഴ നൽകണമെന്ന് വ്യവസ്ഥ. തുക 15 ദിവസത്തിൽ കൂടുതൽ വൈകിയാൽ ക്ലയിം തുകയുടെ ഒരു ശതമാനം പിഴ നൽകണം. മറ്റ് സംസ്ഥാനങ്ങളിലെ എംപാനൽഡ് ആശുപത്രികളിലാണ് ചികിത്സയെങ്കിൽ 30 ദിവസത്തിന് ശേഷമാകും പിഴ വരുക. ഗ്രിവൻസ് റിഡ്രസൽ കമ്മിറ്റി 30 ദിവസത്തിന് ശേഷമുള്ള ക്ലയിമുകൾ പരിശോധിക്കും. സമിതിയുടെ നിർദേശം നടപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ ആദ്യമാസം 25000 രൂപ പിഴയിടും. തുടർന്ന് വൈകുന്ന ഒാരോമാസവും 50000 രൂപ വീതം നൽകണം. പദ്ധതിയുടെ കരാറും മാനദണ്ഡങ്ങളും പൂർത്തിയാക്കാതെ പദ്ധതി തകരുന്ന സ്ഥിതി വന്നാൽ മൊത്തം പദ്ധതി തുകയുടെ 75 ശതമാനം പിഴയായി നൽകണമെന്നും വ്യവസ്ഥചെയ്യുന്നു.
അത്യാഹിതം, അപകടം തുടങ്ങിയ സന്ദർഭങ്ങളിൽ പദ്ധതിയിൽ വരാത്ത ആശുപത്രികളിൽ ചികിത്സയും ശസ്ത്രക്രിയയും നടത്തേണ്ടി വന്നാൽ മാനദണ്ഡ പ്രകാരം പണം റീ ഇംബേഴ്സ് നൽകും. പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ആ മാസം മുതൽ പദ്ധതിയിൽ അംഗമാകാം. രണ്ട് ലക്ഷം രൂപയുെട കവറേജ് അവർക്ക് ലഭിക്കും. പാർടൈം ജീവനക്കാർക്കും ഇത് ലഭ്യമാകും. ശമ്പളരഹിത അവധിയിലുള്ളവർ ഇതിന് അർഹരല്ല. സസ്പെൻഷനിലുള്ള ജീവനക്കാർക്ക് സബ്സിസ്റ്റൻസ് അലവൻസിൽനിന്ന് തുക ഇൗടാക്കും. പിരിച്ചുവിടുന്ന ജീവനക്കാരെ നടപടി എടുക്കുന്ന മാസം മുതൽ ഒഴിവാക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബത്തിനും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ജീവനക്കാരെൻറയോ ജീവനക്കാരിയുടെേയാ ഭാര്യ/ഭർത്താവ്, കുട്ടികൾ (ജോലി കിട്ടുന്നതുവരെയോ, വിവാഹം കഴിക്കുന്നതുവരെയോ, 25 വയസ്സാകുന്നവരെയോ ഏതാണ് കുറവ് അതുവരെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ പ്രായപരിധിയില്ല), ജീവനക്കാരുടെ മാതാപിതാക്കൾ എന്നിവർ ഇതിൽ വരും.
24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി വാസത്തിന് മുമ്പും ശേഷവും 15 ദിവസത്തെ ചെലവുകളും പദ്ധതിയിൽ ലഭ്യമാകും. നവജാതശിശുക്കളും ഇതിെൻറ പരിധിയിൽവരും. ഗുണഭോക്താക്കൾക്ക് പ്രായപരിധിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.