മയ്യില്‍: പള്ളിപ്പറമ്പ് സ്വദേശിയായ 13 വയസ്സുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുട്ടിയെ നാടകീയമായി രക്ഷപ്പെടുത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി പുളിക്കല്‍ ഹൗസില്‍ റസാഖിനെയാണ് (40) മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മാതാവ് വഴക്കുപറഞ്ഞതിനാല്‍ കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോവാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് വിദ്യാര്‍ഥി. അവിടെയുണ്ടായിരുന്ന റസാഖ് കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു. കോഴിക്കോട്ട് ലോഡ്ജുണ്ടെന്നു പറഞ്ഞ് കുട്ടിയെ കൂടെ കൊണ്ടുപോവാനും ശ്രമിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിന് കണ്ഫര്മേഷനുവേണ്ടി കുട്ടിയുടെ അമ്മയുടെ മൊബൈല്‍ നമ്പറാണ് നല്‍കിയിരുന്നത്.
ഈ നമ്പറില്‍ ടിക്കറ്റ് കണ്ഫര്മേഷന് മെസേജ് വന്നതോടെയാണ് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റേഷനിൽവെച്ച് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. കുട്ടിയുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതിന് മയ്യില്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.