പാലക്കാട്: പാലക്കാട് നിന്ന് രാമേശ്വരത്തേക്കുള്ള െട്രയിൻ സർവിസ് െറയിൽവേ ബോർഡിെൻറ അനുമതി കിട്ടിയാലുടൻ ആരംഭിക്കാനാകുമെന്ന് ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷമി. പാലക്കാട്-പോത്തനൂർ-പൊള്ളാച്ചി-ദിണ്ടുഗൽ റൂട്ടിൽ വൈദ്യുതീകരണപ്രവൃത്തികൾ പൂർത്തിയായി. ഷൊർണൂർ ജങ്ഷൻ-നിലമ്പൂർ റോഡ് പാതയിൽ ൈവദ്യുതീകരണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വെർച്വൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പനമ്പൂർ യാർഡിനും ജൊക്കാട്ടക്കുമിടയിൽ വൈദ്യുതീകരണ പ്രവൃത്തി പൂരോഗമിക്കുകയാണ്. മംഗലാപുരത്തിനും ജൊക്കാട്ടക്കുമിടയിൽ വൈദ്യുതീകരണം പൂർത്തിയായാലുടൻ കൊങ്കണിലേക്ക് െട്രയിനോടിക്കാനാകും.
പാലക്കാട് ടൗണിൽ നിർദിഷ്ട പിറ്റ് ലൈനിനായി പഠനം നടക്കുന്നുണ്ട്.
പദ്ധതി തയാറാക്കിയാൽ റെയിൽവേ ബോർഡിന് സമർപ്പിച്ച് അംഗീകാരം തേടും. മംഗലാപുരം യാഡ് പുനർനിർമാണം കഴിയുന്നതോടെ കൂടുതൽ വണ്ടികൾ ഇവിടെനിന്ന് ആരംഭിക്കാനാവും. പാലക്കാട് ഡിവിഷന് കീഴിൽ െട്രയിനുകളുടെ വേഗത 110 കിലോമീറ്ററാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.