ഗുരുവായൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ അഷ്ടമിരോഹിണി നാളിലെ പിറന്നാൾ സദ്യ ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. തിങ്കളാഴ്ചയാണ് അഷ്ടമിരോഹിണി. 5000 പേർക്ക് സദ്യ നൽകാനാണ് നേരത്തെ തീരുമാനിച്ചത്.
ആയിരക്കണക്കിനാളുകൾ മാസ്ക് മാറ്റി ഭക്ഷണം കഴിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സദ്യ ഉപേക്ഷിച്ചത്. 3000 പേർക്ക് പാഴ്സലായും 2000 പേർക്ക് ബുഫെ സംവിധാനത്തിലും സദ്യ നൽകുമെന്നാണ് അറിയിച്ചത്.
അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പത്തിെൻറ എണ്ണം വർധിപ്പിക്കും. 8000 ടിക്കറ്റിന് 16000 അപ്പം ശീട്ടാക്കാൻ തീരുമാനിച്ചു.അഷ്ടമിരോഹിണി ദിവസം രാവിലെ 3.15 മുതൽ രണ്ടുവരെയും 3.30 മുതൽ 6.30 വരെയും എട്ട് മുതൽ ഒമ്പതുവരെയും ഓൺലൈൻ ബുക്കിങ് പ്രകാരം ദർശനം അനുവദിക്കും. അന്ന് വി.ഐ.പി പ്രത്യേക ദർശനം ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.