കൊച്ചി: അപകടത്തിൽ പരിക്കേറ്റ് അവധിയിലിരിക്കെ രക്തം കട്ടപിടിച്ച് ശ്വാസതടസ്സം മൂലം മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥെൻറ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരം ൈഹകോടതി ശരിവെച്ചു. മാരകമാംവിധം ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത് അപകടത്തിെൻറ പരിണിതഫലമാകാമെന്ന ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം പരിഗണിച്ച് എറണാകുളം സ്ഥിരം ലോക് അദാലത്ത് വിധിച്ച നഷ്ടപരിഹാരമാണ് സിംഗിൾ ബെഞ്ച് ശരിവെച്ചത്.
ഔദ്യോഗിക ജോലിക്കിടെയുണ്ടായ അപകടത്തിൽ കാലിെൻറ എല്ല് പൊട്ടി മെഡിക്കൽ അവധിയിലിരിക്കെ കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ ആയിരുന്ന പാലാ സ്വദേശി ജോസഫ് സെബാസ്റ്റ്യനാണ് മരിച്ചത്.
2014 ജൂലൈ 29നാണ് ഔദ്യോഗിക ജോലിക്കിടെയുള്ള അപകടത്തില്‍ വലതു കാലിന് പരിക്കേറ്റത്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് അഞ്ചുവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാലിെൻറ എല്ല് പൊട്ടിയിരുന്നതിനാല്‍ അഞ്ചാഴ്ച മെഡിക്കല്‍ ലീവെടുത്തു. ആഗസ്റ്റ് 13ന് ബോധരഹിതനായി വീണപ്പോള്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലാക്കി. സ്ഥിതി മോശമായതിനാല്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെയാണ് മരണം. തുടർന്നാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക അനുവദിക്കാൻ കുടുംബം സ്ഥിരം അദാലത്തിനെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തത്.
സര്‍ക്കാറിെൻറ ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിൽ ജോസഫ് സെബാസ്റ്റ്യെൻറ പേരിലുണ്ടായിരുന്ന രണ്ട് പോളിസികൾ പ്രകാരമുള്ള പൂര്‍ണ തുക ഒമ്പതുശതമാനം പലിശസഹിതം നല്‍കാനാണ് 2019 മാര്‍ച്ച് 29ന് സ്ഥിരംഅദാലത്ത് ഉത്തരവിട്ടത്. ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന ഇന്‍ഷുറന്‍സ് ഡയറക്ടര്‍ നല്കിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്.
ശ്വാസകോശത്തില്‍ രക്തംകട്ടപിടിച്ചത് രണ്ടാഴ്ചമുമ്പുള്ള അപകടത്തിെൻറ അനന്തരഫലമായി കാണാനാകില്ലെന്ന സര്‍ക്കാർ വാദം കോടതി അംഗീകരിച്ചില്ല. കാലിലെ പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കാല്‍വണ്ണയില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയിൽപെട്ടിരുന്നതായി ഡോക്ടറുടെ മൊഴിയുള്ളതായി കോടതി ചൂണ്ടിക്കാട്ടി. രക്തം കട്ടപിടിക്കുന്നത് ശരീരത്തില്‍ ഏതുഭാഗത്തായാലും അത് രക്ത പ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തിയാല്‍ മരണത്തിന് കാരണമാകുംവിധം ശ്വാസ തടസ്സമുണ്ടാകാമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ അദാലത്തില്‍ തെളിവ് നല്‍കിയിട്ടുണ്ട്.
അത് അവിശ്വസിക്കാന്‍ കാരണമില്ലെന്ന് കോടതി വിലയിരുത്തി. അപകടമരണമാണെങ്കില്‍ പൊലീസിെൻറ പ്രഥമവിവര റിപ്പോര്‍ട്ട്, മഹസര്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കേണ്ടിയിരുന്നു എന്ന വാദവും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.