നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന നാല് പ്രതികള്‍ക്കുകൂടി കോടതി ജാമ്യം നല്‍കി. ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളം ജിതിന്‍ ലാല്‍, വെള്ളൂര്‍ സ്വദേശികളായ പൈക്കിലോട്ട് ഷാജി, പുത്തലത്ത് അഖില്‍, കുക്കു എന്ന കരുവാന്‍റവിടെ രമീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിനാണ് അസ്ലം
കൊലചെയ്യപ്പെട്ടത്. തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കേസന്വേഷിക്കുന്ന സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രതികള്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ വളയം സ്വദേശി നിധിന്‍ എന്ന കുട്ടുവിന് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പതിനൊന്ന് പേരില്‍ അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.