പെരിന്തൽമണ്ണ: യാത്രക്കാരിയായി പൊലീസ് സ്റ്റേഷനിലെത്തി കാര്യക്ഷമത പരിശോധിച്ച് പുതിയ എ.എസ്.പി എം. ഹേമലത. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ പണമടങ്ങിയ പഴ്സ് നഷ്ടമായെന്ന പരാതിയുമായാണ് ആദ്യദിനത്തിൽ എ.എസ്.പി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയത്.
പി.ആർ.ഒ ആയി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഷാജിയാണ് പരാതി കേട്ടത്. അന്യനാട്ടുകാരിയായ യുവതിയുടെ പരാതി വിശദമായി കേട്ടശേഷം അദ്ദേഹം കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടു. പരാതി എഴുതി നൽകാൻ പറഞ്ഞ ശേഷം രശീതി എടുക്കാൻ തുനിഞ്ഞതോടെ പരാതിക്കാരി രശീതി വേണ്ടെന്ന് പറഞ്ഞു.
എന്തായാലും കൈപ്പറ്റണമെന്നറിയിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനൊരുങ്ങിയതോടെയാണ് താൻ പുതുതായി ചുമതലയേറ്റ എ.എസ്.പിയാണെന്നറിയിച്ചത്. സ്റ്റേഷനിൽ പരാതിക്കാരിയായി എത്തിയ തനിക്ക് നല്ല പെരുമാറ്റമാണ് ലഭിച്ചതെന്ന് എ.എസ്.പി എം. ഹേമലത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.