വണ്ടൂർ: അന്താരാഷ്ട്ര വിപണിയിൽ വൻ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി അസം സ്വദേശി വണ്ടൂർ എക്സൈസിെൻറ പിടിയിലായി. നൗഗൗവ് ജില്ലക്കാരനായ ഷാജഹാൻ അലിയെ (35) വാണിയമ്പലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സംശയം തോന്നിയ എക്സൈസ് ഇയാളെ പരിശോധിച്ചപ്പോഴാണ് ബാഗിൽനിന്ന് ഒരു ഗ്രാം വീതമുള്ള 85 കുപ്പികളിലാക്കിയ എം.ഡി.എം.എ കണ്ടെത്തിയത്. ഒരു ഗ്രാമിന് ഹോൾസെയിൽ വില 2000 രൂപയും ചില്ലറ വിൽപന 4000 രൂപക്കുമാണെന്ന് എക്സൈസ് പറഞ്ഞു.
ഇയാളിൽനിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മഞ്ചേരി ആനക്കയത്തെ ഒരു സ്വകാര്യ പശു ഫാമിൽ മേൽനോട്ടക്കാരനായി ജോലിയെടുക്കുന്നയാളാണ് ഷാജഹാൻ അലി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ്, പ്രിവൻറിവ് ഓഫിസർമാരായ ആർ.പി. സുരേഷ് ബാബു, പി. ഷിബു, അശോക്, എ.കെ. നിമിഷ, എക്സൈസ് ഓഫിസർമാരായ വി. ലിജിൻ, കെ.എസ്. അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.