ചേര്‍ത്തല: ഓറഞ്ച് നല്‍കാമെന്നു പറഞ്ഞ് തട്ടുകടയിലേക്ക് 11കാരനെ വിളിച്ചുകയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിക്ക് 23വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ മനയത്ത് വീട്ടില്‍ സന്തോഷിനെയാണ് (49) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്.
2018 ഡിസംബറില്‍ അര്‍ത്തുങ്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു മുമ്പും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി.
പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം.
അര്‍ത്തുങ്കല്‍ സബ് ഇന്‍സ്പക്ടറായിരുന്ന ജിജിന് ജോസഫാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.