നിയമസഭയുടെ പിന്നോക്ക സമുദായക്ഷേമം സംബന്ധിച്ച സമിതി 15ന്

കൊച്ചി: കേരള നിയമസഭയുടെ പിന്നോക്ക സമുദായക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ 15ന് രാവിലെ 10.30 ന് കാക്കനാട് കലക്ടറ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എറണാകുളം ജില്ലയില്‍ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും.

സര്‍ക്കാര്‍ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവര്‍ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും സ്വീകരിക്കും.

ഇത് സംബന്ധിച്ച് പിന്നാക്കവിഭാഗ വികസനം, പട്ടികജാതി പട്ടികവര്‍ഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശഭരണം, റവന്യൂ, സാമൂഹ്യനീതി, തൊഴിലും നൈപുണ്യവും, ആരോഗ്യ കുടുംബക്ഷേമം, ഉന്നതവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ചയും നടത്തും.

Tags:    
News Summary - Assembly Committee on Backward Community Welfare on 15th June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.