ആരുടെയും അപ്രമാദിത്വം അനുവദിക്കാതെ ഇരുമുന്നണികൾക്കുക്കൊപ്പം ചേർന്നൊഴുകിയ രാഷ്ട്രീയ മനസ്സാണ് വർക്കലക്ക്. 1965 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തം. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നതും ഇൗ സവിശേഷത തന്നെ. വർക്കല നഗരസഭയും മടവൂർ, പള്ളിക്കൽ, നാവായിക്കുളം, ഇലകമൺ, ചെമ്മരുതി, വെട്ടൂർ, ഇടവ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വർക്കല മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തുകളിലും ഇടതുപക്ഷം ഭരണം നേടി.
സ്വതന്ത്രരുടെ പിന്തുണേയാടെ വർക്കല നഗരസഭയിലും ഭരണം ഇടതിനു തന്നെ. സംസ്ഥാനത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്ന നഗരസഭകളിലൊന്ന് കൂടിയാണ് വർക്കല. 33 വാർഡുകളുള്ള ഇവിടെ 12 സീറ്റാണ് എൽ.ഡി.എഫിനുള്ളത്. 11 സീറ്റാണ് ബി.ജെ.പിക്ക്. യു.ഡി.എഫിന് ഏഴ് സീറ്റുകളാണുള്ളത്.
പൂർണമായും തീരദേശമണ്ഡലമായിരുന്ന വർക്കല പുനഃക്രമീകരിച്ചത് 2011ലാണ്. 1965ൽ കോൺഗ്രസിലെ കെ. ഷാഹുൽ ഹമീദ് വിജയിച്ചതൊഴിച്ചാൽ പിന്നീട്, 2001വരെയും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളാണ് വർക്കലയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടള്ളത്.
ഷാഹുൽ ഹമീദ് അന്ന് 8711 വോട്ടുകൾക്കാണ് വിജയിച്ചത്. 1967ൽ 6911 വോട്ടുകൾക്കും 1970ൽ 5814 വോട്ടുകൾക്കും 1977ൽ 6219 വോട്ടുകൾക്കും സി.പി.ഐയിലെ ടി.എ. മജീദ് വിജയിച്ചു. 1980 മുതൽ 1991വരെ സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1980ൽ 7261ഉം 1982ൽ 1804ഉം 1987ൽ 14460ഉം 1991ൽ 3297 ഉം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
1996ൽ അലിഹസനിലൂടെ സി.പി.എം വിജയം ആവർത്തിച്ചു. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായ ജി. പ്രിയദർശന് കോൺഗ്രസ് വിമതനായ അഡ്വ. കെ. സുദർശനനെയും നേരിടേണ്ടിവന്നു. 2001ൽ യു.ഡി.എഫിനുവേണ്ടി വർക്കല കഹാർ രംഗത്തിറങ്ങി. പതിറ്റാണ്ടുകളായി തുടർന്ന ഇടതുതേരോട്ടം അവസാനിപ്പിക്കാൻ കഹാറിന് സാധിച്ചു.
സി.പി.എമ്മിലെ പി.കെ. ഗുരുദാസനെ 2114 വോട്ടുകൾക്കാണ് കഹാർ പരാജയപ്പെടുത്തിയത്. 2006ലും കഹാർ വിജയം ആവർത്തിച്ചു. സി.പി.എം വർക്കല ഏരിയ സെക്രട്ടറി കൂടിയായ അഡ്വ. എസ്. സുരേന്ദ്രനെ 1625 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2011ൽ സി.പി.എമ്മിെൻറ എ.എ. റഹീമിനെ തോൽപിച്ച് കഹാർ ഹാട്രിക് വിജയം നേടി. 10,710 ആയിരുന്നു ഭൂരിപക്ഷം.എന്നാൽ, നാലാമങ്കത്തിൽ വർക്കല കഹാറിന് കാലിടറി. 2270 വോട്ടിന് സി.പി.എമ്മിലെ വി. ജോയിയാണ് കഹാറിനെ പരാജയപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമായുള്ള ആകെ വോട്ടുകളിൽ മുന്നിൽ എൽ.ഡി.എഫാണ്. 32089 വോട്ടുകൾ എൽ.എഫ് നേടിയപ്പോൾ 26738 വോട്ടുകളാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. നഗരസഭയിലെ രണ്ടാം സ്ഥാനമുണ്ടെങ്കിലും വർക്കല മണ്ഡലപരിധിയിലെ വോട്ടുകൾ കൂട്ടുേമ്പാൾ ബി.ജെ.പിക്കുള്ളത് 19209 വോട്ടുകളാണ്. 19 വാർഡുകളുള്ള ചെമ്മരുതിയിൽ ഏഴ് സീറ്റ് എൽ.ഡി.എഫിനും ആറിടത്ത് ബി.ജെ.പിയും അഞ്ചിടത്ത് യു.ഡി.എഫുമാണ്.
ഒരു സീറ്റിൽ സ്വതന്ത്രനും. 17 സീറ്റുള്ള ഇടവയിൽ 12 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തിലുള്ളത്. 15 സീറ്റുള്ള മടവൂരിൽ ഏഴിടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും മൂന്നിടത്ത് ബി.ജെ.പിയും ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയുമാണ്. 22 സീറ്റുള്ള നാവായിക്കുളത്ത് ഒമ്പത് സീറ്റാണ് ഇടതുമുന്നണിക്കുള്ളത്. എട്ട് സീറ്റ് നേടി യു.ഡി.എഫ് തൊട്ട് പിന്നിലുണ്ട്. അഞ്ച് സീറ്റാണ് ഇവിടെ ബി.ജെ.പിക്ക്. രാഷ്ട്രീയവോട്ടുകളാണ് നല്ലൊരു ശതമാനമെങ്കിലും ഇരുമുന്നണികളെയും സഹായിച്ചിട്ടുള്ള നിഷ്പക്ഷ വോട്ടുകളാണ് വർക്കല മണ്ഡലത്തിൽ വിജയിയെ നിർണയിക്കുക.
വർക്കലയെ പ്രതിനിധീകരിച്ചവർ
1965 കെ. ഷാഹുൽഹമീദ്
1967 ടി.എ. മജീദ്
1970 ടി.എ. മജീദ്
1977 ടി.എ. മജീദ്
1980 വർക്കല രാധാകൃഷ്ൺ
1982 വർക്കല രാധാകൃഷ്ൺ
1987 വർക്കല രാധാകൃഷ്ണൻ
1991 വർക്കല രാധാകൃഷ്ണൻ
1996 എ.അലിഹസൻ
2001 വർക്കല കഹാർ
2006 വർക്കല കഹാർ
2011 വർക്കല കഹാർ
2016 അഡ്വ.വി.ജോയി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.