തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം ദിനത്തിൽ അന്തരിച്ച സഭാംഗങ്ങൾക്ക് നിയമസഭ ആദരാഞ്ജലികൾ അർപ്പിച്ചു. അന്തരിച്ച മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ, എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ എന്നിവർക്ക് സഭാധ്യക്ഷനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആദരാഞ്ജലി അർപ്പിച്ചു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷിനേതാക്കളും മരണപ്പെട്ട നേതാക്കളെ അനുസ്മരിച്ചു. ചരമോപചാരം അർപ്പിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ഉൾപ്പെടെ മറ്റു നടപടിക്രമങ്ങൾ ഇന്ന് സഭയിൽ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.