നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ പുനഃപരിശോധനാ ഹരജിയുമായി ഹൈകോടതിയിൽ

കൊച്ചി: നിയമസഭ കയ്യാങ്കളിക്കേസിലെ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. വിടുതൽ ഹരജി തള്ളിയ കീഴ് കോടതി വിധിക്കെതിരെയാണ് പ്രതികൾ പുനഃപരിശോധനാ ഹരജി നൽകിയത്. കേസിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാട് ഹൈകോടതി തേടി. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ.

കേസിൽ തങ്ങൾ നിരപരാധികളാണെന്ന് ഹരജിയിൽ പ്രതികൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കേസിന്‍റെ വിചാരണ താൽകാലികമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. കയ്യാങ്കളിക്കേസ് ഡിസംബർ 22ന് കേസ് പരിഗണിക്കാനായി വിചാരണ കോടതി മാറ്റിയിരുന്നു. ഇതിനിടെയാണ് പുനഃപരിശോധനാ ഹരജിയുമായി പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.

നിയമസഭ കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്നും എം.എൽ.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രമാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ജനപ്രതിനിധികൾക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ല. എം.എൽ.എമാർക്ക് പ്രത്യേക പരിഗണനയില്ലെന്നും അക്രമങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാനാകില്ലെന്നും സൂപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, അന്നത്തെ എം.എൽ.എമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ ഉ​ത്ത​ര​വു​ണ്ടാ​യി.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്,​ ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.

കൈ​യാ​ങ്ക​ളിയിൽ​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ഹൈ​കോ​ട​തി ത​ള്ളി​യ​ത്. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ർ​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന സർക്കാർ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.

തുടർന്നാണ് ഹൈ​കോ​ട​തി വിധിക്കെതിരെ കേരള സർക്കാർ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്​ വീ​ഴ്ച പ​റ്റി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ.​കെ. ര​വീ​ന്ദ്ര​നാ​ഥിന്‍റെ നി​യ​മോ​പ​ദേ​ശ​ത്തിലാണ് സുപ്രീംകോടതിയിൽ സർക്കാർ​ ഹരജി​ ന​ൽ​കി​യ​ത്.

Tags:    
News Summary - Assembly ruckus: Minister V. Shivankutty and others in the High Court with a review petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.