ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈകോടതി ഉത്തരവ് ചോദ്യംചെയ്ത് എം.ജി സർവകലാശാല സുപ്രീംകോടതിയിൽ. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലെ കോടതി ഇടപെടൽ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.ജി സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചത്.
അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എം.ജി സർവകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഹിന്ദി അസിസ്റ്റന്‍റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈകോടതി നടപടി.
നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി സർവകലാശാല പുറത്തിറക്കിയിരുന്നത്. ഇത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.