അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ല - എം.എം. മണി

തൃശൂർ: അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ലെന്നും സമവായമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാർട്ടികൾ പുനരാലോചിക്കണം. പദ്ധതിയെ എതിർക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല, പുരോഗമന  ആശയങ്ങളോടുള്ള എതിർപ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.      

Tags:    
News Summary - Athirappilly project will not impose: M M Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.