ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട്ട് എ.ടി.എം തകര്‍ത്ത് 3.69 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഹരിയാനയില്‍ പിടിയിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറുമായി പത്തംഗ അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചു. വെള്ളിയാഴ്ച നാട്ടിലെത്തുമെന്നാണ് കരുതുന്നത്. പട്യാല ചീഫ് മെട്രോേപാളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിന് നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സമയപരിധി കഴിയുന്നതിനുമുമ്പ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി കാലാവധി നീട്ടിവാങ്ങും.
മാവേലിക്കര-കോഴഞ്ചേരി എം.കെ റോഡില്‍ ചെറിയനാട് പടനിലം ജങ്നില്‍ ഏപ്രില്‍ 24നാണ് എ.ടി.എം കവര്‍ച്ച നടന്നത്. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ സുരേഷ് കുമാര്‍ ഹരിയാനയിെല സുഹൃത്തുക്കളെയും കൂട്ടി വാഹനത്തില്‍ ഇവിടെ എത്തിയാണ് കവര്‍ച്ച നടത്തിയത്. ഡല്‍ഹി, ഹരിയാന പൊലീസ് സേനകളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലാണ് സുരേഷിനെ കുടുക്കിയത്.
ചെങ്ങന്നൂരില്‍നിന്ന് രണ്ടുപതിറ്റാണ്ടുമുമ്പാണ് ഡല്‍ഹിയിലേക്ക് സുരേഷ് ചേക്കേറിയത്. ഇലക്ട്രോണിക്സ് മേഖലയിലെ പരിചയമാണ് ഇയാൾക്ക് എ.ടി.എം കവര്‍ച്ചക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ മേൽനോട്ടത്തിൽ കായംകുളം സി.െഎ കെ. സദന്, മാരാരിക്കുളം സി.െഎ ഉമേഷ് കുമാർ, ചെങ്ങന്നൂര്‍ എസ്.ഐ എച്ച്. സുധിലാല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഇവരിൽ ചിലർ കൂടുതൽ അന്വേഷണത്തിന് ഡൽഹിയിൽ തങ്ങുകയാണ്.
ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഹെഡ് കോൺസ്റ്റബിൾ ഹരിയാന മേവാത്ത് നൂഹ് ഷക്കർപൂർ സ്വദേശി അസ്ലൂപ് ഖാനാണ് കവർച്ചയുടെ സൂത്രധാരൻ. ഇയാൾ ഉൾെപ്പടെ നാലുപേരാണ് പിടിയിലാകാനുള്ളത്. ഹരിയാന,- ഡൽഹി പൊലീസ് സേനകളുടെ സഹകരണത്തോടെയാണ് കേരള പൊലീസിെൻറ അന്വേഷണം പുരോഗമിക്കുന്നത്. ഉത്തംനഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വാഹന ഉടമയായ സുരേഷിനെ സംഘവുമായി ബന്ധിപ്പിച്ചത് ഖാനാണ്. അതിനാൽ ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന ഹെഡ് കോൺസ്റ്റബിളിനെയാണ് പ്രധാനമായും പിടികൂടേണ്ടത്.
സുരേഷ് കുമാറിേൻറത് ക്രിമിനൽ പശ്ചാത്തലം
ചെങ്ങന്നൂർ: എ.ടി.എം കവർച്ചേക്കസിൽ ഡൽഹിയിൽ അറസ്റ്റിലായ ചെങ്ങന്നൂർ പെണ്ണുക്കര കനാൽ ജങ്ഷൻ ഇടയിലേത്ത് വീട്ടിൽ സുരേഷ് കുമാറിന് ക്രിമിനൽ പശ്ചാത്തലം. പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ഇയാൾ എല്ലാ അർഥത്തിലും തട്ടിപ്പുകാരനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർക്ക് ഇയാളുമായി കാര്യമായ ബന്ധമില്ലായിരുന്നു.
സ്കൂട്ടർ മെക്കാനിക്ക്, വസ്തു കച്ചവടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഇയാൾ ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഹോട്ടലും നടത്തിയിരുന്നു. ബന്ധത്തിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഭാര്യയാക്കി കൂടെ താമസിപ്പിച്ച ശേഷം രണ്ടു കുട്ടികളായപ്പോൾ ഇവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. പിതാവ് കൃഷ്ണൻകുട്ടി വർഷങ്ങളായി വീടുവിട്ട് കഴിയുകയാണ്. മാതാവ് പങ്കജാക്ഷി നേരേത്ത മരിച്ചു. രണ്ടു സഹോദരിമാരിൽ ഒരാളുടെ മക്കളാണ് ഇപ്പോൾ ഇടയിലേത്ത് വീട്ടിൽ താമസിക്കുന്നത്. ഡൽഹിയിൽ എ.ടി.എമ്മിൽ പണം നിറക്കുന്ന കരാർ ഏറ്റെടുത്ത സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം സുരേഷ് കുമാറിനുണ്ട്. ഇലക്േട്രാണിക്സ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിപുണനായതിനാലാണ് വിദഗ്ധമായി കവർച്ച നടത്താൻ കഴിഞ്ഞത്. ഇൻവെർട്ടർ കമ്പനിയിൽ ജോലിയെന്നാണ് ഇയാൾ പുറത്ത് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.