തൃശൂർ: എ.ടി.എം കവർച്ചക്കേസിൽ അന്വേഷണസംഘം ആശയക്കുഴപ്പത്തിൽ. ചാലക്കുടിയിൽനിന്നും കവർച്ചസംഘം എങ്ങോട്ട് പോയെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. മണം പിടിച്ചെത്തിയ ഡോഗ് സ്ക്വാഡ് ചാലക്കുടി സ്കൂൾ മതിൽ വരെയെത്തി നിന്നിടത്ത് തന്നെയാണ് അന്വേഷണ സംഘവും. കവർച്ചക്ക് പിന്നിൽ ബിഹാറി സംഘമാണെന്നും അവർ സംസ്ഥാനം വിട്ടുവെന്നതും ഉറപ്പിക്കുന്നതിൽ വ്യക്തത കിട്ടുന്നില്ല.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് ലഭിച്ച ഫോൺ നമ്പറുകളിൽ സംഘത്തിേൻറതെന്ന് സംശയിക്കുന്ന നമ്പറുകളിൽ പരിശോധന നടക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കിട്ടിയ തെളിവുകൾ വെച്ച് കൂടുതൽ പരിശോധന നടത്തുകയാണെന്നുമാണ് അന്വേഷണ സംഘത്തിെൻറ പ്രതികരണം. കൊരട്ടി, ഇരുമ്പനം, കോട്ടയം കവർച്ചകളെ ഒന്നാക്കിയാണ് അന്വേഷണം. മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ ചാലക്കുടി സംഘം ഗോവയിലെത്തി അന്വേഷണത്തിലാണ്.
അവിടെനിന്നും നിര്‍ണായക തെളിവ് ലഭിച്ചേക്കുമെന്നാണ് പൊലീസിെൻറ കണക്കുകൂട്ടൽ. കോട്ടയം, എറണാകുളം ജില്ലകളിലെ സംഘത്തിെൻറ അന്വേഷണവും ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. കോട്ടയത്തെ സംഘം കഴിഞ്ഞ ദിവസം ബിഹാറിലെത്തി അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ സംഘം ഡല്‍ഹിയിലാണ് അന്വേഷണം നടത്തുന്നത്. കോട്ടയത്തെ ഒരു സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ക്ക് പ്രതികളുമായി സാദൃശ്യമുണ്ടെന്ന് പൊലീസ് സൂചന നല്കുന്നു. ഓട്ടോ സ്റ്റാൻഡിലേക്ക് പോകുന്ന മൂന്നുപേരെയാണ് അവിടെ കണ്ടെത്തിയത്.
എ.ടി.എം കൗണ്ടറുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ക്ക് ഇതുമായി സാദൃശ്യമുള്ളത് പൊലീസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം ചാലക്കുടി റെയില്‍വേ സ്റ്റേഷന് റോഡിലൂടെ നടന്നുപോകുന്ന ഏഴുപേരുടെ ദൃശ്യങ്ങള്‍ കേസുമായി ബന്ധമില്ലാത്തതാണെന്ന് പൊലീസ് തീർച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചാലക്കുടി നഗരം കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.