എ.ടി.എമ്മുകളില്‍ 2500 രൂപ ലഭ്യമായില്ല

കണ്ണൂര്‍: എ.ടി.എമ്മുകളില്‍ നിന്ന് 2500 രൂപ ലഭ്യമാവുമെന്ന അറിയിപ്പ് പലയിടത്തും ഇന്നലെ നടപ്പിലായില്ല. കറന്‍സി ലോഡ് ചെയ്ത എ.ടി.എമ്മുകളില്‍ പുതിയ പരിധി സ്റ്റേറ്റ്മെന്‍റ് ലിങ്ക് ചെയ്യാനാവാത്തതാണ് കാരണം. മാറിമാറി സോഫ്റ്റ്വെയര്‍ പുതുക്കുന്നതിലെ വിഷമം എ.ടി.എം ചുമതലയുള്ള സ്വകാര്യ ഏജന്‍സികള്‍ ബന്ധപ്പെട്ട ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അധിക ചെലവ് വരുകയാണെന്നും അത് അനുവദിക്കണമെന്നുമുള്ള തര്‍ക്കം ചില സ്വകാര്യ ബാങ്കുകളുടെ എ.ടി.എം പ്രവൃത്തി മുടക്കം തുടരാന്‍ കാരണമായി.
ഇന്നലെ മിക്ക എ.ടി.എമ്മുകളില്‍ നിന്നും 2000 രൂപ മാത്രമേ കിട്ടിയുള്ളു. അതേസമയം, ബാങ്കില്‍നിന്ന് നേരിട്ട് പിന്‍വലിക്കാനുള്ള പരിധി 24,000 രൂപയാക്കിയത് ഉച്ചയോടെ ബാങ്കുകളില്‍ നടപ്പായി. പുതിയ വലുപ്പത്തിലുള്ള  2000 രൂപ നിക്ഷേപിക്കാനുള്ള എ.ടി.എമ്മിന്‍െറ ബോക്സ് പുന$ക്രമീകരണമാണ് അനന്തമായി നീളുന്നത്. ചില എ.ടി.എം യന്ത്രങ്ങള്‍ ദിവസങ്ങളോളം ഇതിനായി ക്രമീകരിക്കണമെന്നാണ് ഏജന്‍സികളുടെ നിലപാട്. പ്രധാന ശാഖകളോടനുബന്ധിച്ചുള്ള എ.ടി.എമ്മുകളില്‍ ആദ്യം ബോക്സ് ക്രമീകരിക്കാനാണ് നടപടി തുടങ്ങിയത്. പുതിയ 500 രൂപ എത്തിയാല്‍ അവ ഗ്രാമീണ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനാവുമെന്ന പ്രതീക്ഷയിലാണ്  അധികൃതര്‍.    

 

Tags:    
News Summary - atm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT