മധു വധം: ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട  സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റി​പ്പോർട്ട്​ സമർപ്പിക്കണമെന്ന്​ ഗവർണർ പി. സദാശിവം. മധു കൊല്ലപ്പെടാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ച്  നിഷ്​പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ആദിവാസി വികസന പാർട്ടി ജില്ലാ പ്രസിഡൻറ് കെ.കുഞ്ഞിരാമ​​​െൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഗവർണർക്ക് നിവേദനം നല്കി. 

വിഷയത്തിൽ തുടർ നടപടികൾക്കായി പരാതി മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ ഇക്കാര്യത്തിൽ ഇതുവരെ എടുത്ത നടപടികളെയും, മധുവി​​​െൻറ കുടുംബത്തിന് നൽകിയ സഹായങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് കൂടി ഗവർണർആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Attapadi Madhu Murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.