അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു. അഗളി ഗ്രാമപഞ്ചായത്തിലെ പട്ടിമാളം ഊരിലെ വെള്ളിങ്കിരി-രാജമ്മ ദമ്പതിമാരുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് രാഹുലാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം.
കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ളോബിന്‍െറ അളവ് 1.4 മാത്രമാണുള്ളത്. കടുത്ത വിളര്‍ച്ചയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Tags:    
News Summary - attappadi death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.