പൊന്നാനി (മലപ്പുറം): മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് ഇടഞ്ഞ് നിൽക്കുന്നവരുമായി സി.പി.എമ്മിൽ അനുനയ ശ്രമം. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ പി. നന്ദകുമാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. ബുധനാഴ്ച പൊന്നാനിയിൽ ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ സ്ഥാനാർഥിക്ക് ഐക്യദാർഢ്യവുമായി പ്രകടനം നടന്നു. കഴിഞ്ഞദിവസം രാജി നൽകിയവരെയും ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവരെയും അനുനയിപ്പിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
വൈകാരിക പ്രകടനമാണ് നടന്നതെന്നും സ്വാഭാവിക പ്രതികരണമെന്ന നിലയിൽ ഇവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ സാധ്യതയിെല്ലന്നുമാണ് വിലയിരുത്തൽ. എന്നാൽ, തീരുമാനം ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തകരും അനുഭാവികളും ഇപ്പോഴുമുണ്ട്. ഇതിെൻറ പ്രതിഫലനമെന്നോണമാണ് വെളിയങ്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ കത്തിച്ച് പ്രതിഷേധം നടന്നത്.
പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലകളിലെ പ്രവർത്തകരിലാണ് ഇപ്പോഴും പ്രതിഷേധ സ്വരമുയരുന്നത്. പ്രതിഷേധം തണുപ്പിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് ഒറ്റക്കെട്ടായി മുന്നേറാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.