കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതം. പ്രകോപനമൊന്നുമില്ലാതെ അക്രമിയെത്തി യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചുവന്ന ഷർട്ടും തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് അക്രമി തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ട്രെയിൻ നിർത്തിയ സമയത്ത് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടതായാണ് സൂചന. അതിനിടെ, എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ ബാഗ് കണ്ടെത്തി. ട്രെയിനിൽ അക്രമം നടത്തിയ ആളുടേതാണ് ബാഗെന്നാണ് സംശയം. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണുകളും കണ്ടെത്തിയതായാണ് പൊലീസ് പറഞ്ഞു.
അപ്രതീക്ഷിത ആക്രമണമാണ് നടന്നതെന്നും പ്രകോപനമൊന്നുമില്ലാതെ അക്രമിയെത്തി യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അക്രമിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തീവ്രവാദവിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിച്ചു.
രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി2 കോച്ചില്‍ നിന്ന് ഡിവണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു.
തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡിവണ്‍ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പോഴേക്കും ഓടി മറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാർ , ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.