ഈ വിമാനത്തിൽ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം

കോഴിക്കോട്​: കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ മാർച്ച്​ അഞ്ചിന്​ ദുബൈയില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346ലെ യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടി സ്‌പൈസ്‌ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. മാര ്‍ച്ച് അഞ്ചിന് സ്‌പൈസ്‌ജെറ്റ് SG54 വിമാനത്തിൽ ദുബൈയില്‍നിന്ന്​ കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു​. അതിനാൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346 സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ഉടന്‍തന്നെ ജില്ല കണ്‍ട്രോള്‍ റൂമുമായി 04952371002, 2371471 നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

മറ്റ് ജില്ലയിലെ യാത്രക്കാര്‍ അവരുടെ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറിലോ അല്ലെങ്കില്‍ ദിശ- O4712552056, ടോള്‍ഫ്രീ 1056 നമ്പറിലോ ബന്ധപ്പെടണം. ഇതോടൊപ്പം എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 394ലെ (കുവൈറ്റ് -കോഴിക്കോട്) മുഴുവന്‍ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

ഇവര്‍ 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും കലക്ടര്‍ നിർദേശം നല്‍കി. വിദേശത്തുനിന്ന് വരുന്ന ആളുകള്‍ നിര്‍ബന്ധമായും അവരുടെ വീടുകളില്‍ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം.

Tags:    
News Summary - attention for air india passengers in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.