ഓഡിറ്റോറിയത്തിന് മുന്നിൽ വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കുന്ന അനിൽകുമാർ

മണ്ഡപത്തിലെ ആക്രമണം: പൊലീസ് സംരക്ഷണയിൽ വിവാഹം

ബാലരാമപുരം: സെന്‍റ് സെബാസ്റ്റ്യനോസ് ഓഡിറ്റോറിയത്തിൽ വിവാഹ തലേന്നുണ്ടായ ആക്രമണത്തെ തുടർന്ന് ഞായറാഴ്ച വിവാഹ ചടങ്ങ് നടന്നത് കനത്ത പൊലീസ് കാവലിൽ. കണ്ണിനും മുഖത്തും പരിക്കേറ്റ വധുവിന്‍റെ പിതാവ് അനിൽകുമാർ ആശുപത്രിയിൽനിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങിയാണ് കതിർമണ്ഡപത്തിൽ അതിഥികളെ സ്വീകരിക്കാനെത്തിയത്.

വധുവിന്‍റെ സഹോദരനും ചില സുഹൃത്തുക്കളുമായി കുറച്ചുനാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളിലൊരാളായ അഭിജിത്ത് ശനിയാഴ്ച രാത്രി ഓഡിറ്റോറിയത്തിലെത്തി വിവാഹം ക്ഷണിക്കാത്തത് മോശമായിയെന്ന് പറഞ്ഞ് അനിൽകുമാറിന് 200 രൂപ നൽകി. ഇത് സ്വീകരിക്കാതെ തിരികെ കൊടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വിവാഹം മുടക്കുമെന്ന് അഭിജിത്ത് നേരത്തെ വെല്ലുവിളിച്ചിരുന്നെന്നാണ് അനിൽകുമാർ പറയുന്നത്. അഭിജിത്തിന്‍റെ കൂടെയെത്തിയ 50ലേറെ യുവാക്കളാണ് ആക്രമണം നടത്തിയതെന്നും നേരത്തെയും അഭിജിത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും വിഴിഞ്ഞം പൊലീസിൽ നൽകിയ പരാതിയിലുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Tags:    
News Summary - Auditorium attack: Marriage under police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.