ആശുപത്രിയിലെത്തിയ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദനം

തി​രൂ​ർ: രോ​ഗി​യു​മാ​യി തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. തി​രൂ​ർ മു​ത്തൂ​ർ മ​ങ്ങാ​ട്ട് യാ​സ​റി​നാ​ണ്​ (41) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.

രോ​ഗി​യു​മാ​യെ​ത്തി​യ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യു​ടെ ക​വാ​ട​ത്തി​ന് സ​മീ​പം ഇ​രു​പ​ത്ത​ഞ്ചോ​ളം സ​മ​ര​ക്കാ​ർ സം​ഘം ചേ​ർ​ന്ന് ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യാ​സ​ർ പ​റ​ഞ്ഞു. മൂ​ക്കി​നു​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് യാ​സ​റി​നെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, യാ​സ​ർ സ​മ​രാ​നു​കൂ​ലി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും പ്ര​കോ​പി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു സ​മ​രാ​നു​കൂ​ലി​യു​ടെ ക​ണ്ണ​ട പൊ​ട്ടു​ക​യും മു​ഖ​ത്ത് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യും സ​മ​രാ​നു​കൂ​ലി​ക​ൾ പ​റ​ഞ്ഞു. തി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Auto driver beaten up by protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.