കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകൾ നഗരത്തിൽ സർവിസ് നടത്തുന്നതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് മുന്നിൽ സംഘർഷാവസ്ഥ. ഇലക്ട്രിക് ഓട്ടോകൾക്കെതിരെ രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഉച്ച കഴിഞ്ഞും തുടരുകയാണ്.
ഇലക്ട്രിക് ഓട്ടോകളെ ഒരു നിലക്കും സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകൾ. ഇതോടെ, ഇലക്ട്രിക് ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന രോഗികളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലുമായി.
ഇലക്ട്രിക് ഓട്ടോക്കാർക്ക് സംരക്ഷണം നൽകാനുള്ള പൊലീസ് ശ്രമവും പരാജയപ്പെട്ടു. ചർച്ചക്കിടയിൽ നടക്കാവ് സി.ഐ ബിശ്വാസിന്‍റെ കാലിൽ ഓട്ടോ കയറി. സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും സമരത്തിൽ നിന്ന് വിട്ടുനിന്നു.
പ്രതിഷേധത്തിന്‍റെ ഭാഗമായി മാവൂർ റോഡിൽ ഇരു വശവും ഓട്ടോകൾ നിർത്തിയിട്ടിരിക്കയാണ്. രണ്ട് തവണ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. സർക്കാറിന്‍റെ അംഗീകാരമുള്ള ഇലക്ട്രിക് ഓട്ടോകളെ തടയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.