വർക്കല: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മലമുകളിൽനിന്നും കടലിലേക്ക് വീണ് ഡ്രൈവറെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടോടെ ഇടവ മാന്തറയിലാണ് അപകടമുണ്ടായത്. മാന്തറ ക്ഷേത്രത്തിന് പിറകുവശത്ത് വർക്കല ഫോർമേഷന്റെ ഫെയ്സ് ഒന്നായ മാന്തറ മലമുകളിൽനിന്നാണ് ഓട്ടോ കടലിലേക്ക് വീണത്.
60 അടിയിലധികം താഴ്ചയിലേക്കായിരുന്നു വീഴ്ച. മലയടിവാരത്തെ കടൽതീരത്തെ കരിങ്കൽഭിത്തിലേക്ക് വീണ ഓട്ടോ പൂർണ്ണമായും തകർന്നു. അപകടം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകളൊന്നുമില്ലാത്തതിനാൽ കൂരിരുട്ടും കടൽക്ഷോഭവും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു. നാട്ടുകാരും മൽസ്യത്തൊഴിലാളികളും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിരൂക്ഷമായ കടൽക്ഷോഭത്തിലും സാഹസികമായി മൽസ്യത്തൊഴിലാളികളിൽ ചിലർ ഒട്ടോയുടെ അരികിലെത്തി തിരഞ്ഞെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.