കാലവര്‍ഷം: മുത്തങ്ങ വഴിയുള്ള യാത്ര ഒഴിവാക്കണം

കൽപ്പറ്റ: മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്​ത്​ ഒമ്പതു വരെ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും കലക്​ടർ അറിയിച്ചു.

പനമരം പുഴ, മാനന്തവാടി പുഴ എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ കോവിഡ് സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു. ക്യാമ്പുകളില്‍ അവശ്യ വസ്തുക്കളെല്ലാം പഞ്ചായത്തുകള്‍ ലഭ്യമാക്കണമെന്നും നിർദേശം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.