തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നി ല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യമന്ത്രി കെ .കെ. ശൈലജ. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്. 2018 നവംബര്‍ രണ്ടിന് എം.ഒ.യു ഒപ്പിട്ട് പ ദ്ധതിയുടെ പ്രയോജനം കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. മാത്രമല്ല ആദ്യ വിഹിതവും അനുവ ദിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നുവേ ണം കരുതാന്‍. കാര്യങ്ങള്‍ അറിയുമ്പോള്‍ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. നേരത്തേ ആരോഗ്യ പദ്ധതികളുടെ ഗുണഫലം ലഭിച്ചിരുന്ന ബഹുഭൂരിപക്ഷവും പുറത്താകുന്ന സാഹചര്യത്തില്‍ കേരളത്തിലെ നിലവിലുള്ള എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെ.എ.എസ്.പി) ഏപ്രില്‍ ഒന്ന് മുതല്‍ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.
ചികിത്സാകാര്‍ഡ് വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിച്ചു. 1.46 ലക്ഷം പേര്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നടത്തുകയും 17 ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്തു. 60 കോടിയുടെ ചികിത്സയാണ് നല്‍കിയത്. ഈ കാര്യത്തില്‍ ഇന്ത്യയില്‍തന്നെ ഏറ്റവുമധികം പുരോഗതി നേടിയതും കേരളത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.
ആര്.എസ്.ബി.വൈയില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നേരത്തേ ലഭിച്ചിരുന്നത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്സസിെൻറ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നത്. 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ ആയുഷ്മാന്‍ പദ്ധതിയിൽ കേരളത്തില്‍നിന്ന് 18.5 ലക്ഷം കുടുംബങ്ങളാണ് പരമാവധി ഉള്‍പ്പെടുക.
അതായത് 22 ലക്ഷത്തോളം പേര് പുറത്താകും. ഈ സാഹചര്യം മറികടക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ആരോഗ്യരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.