ബാബരി: കോടതി വിധി ജനാധിപത്യം ചവിട്ടിമെതിക്കുന്നവർക്ക്​ തിരിച്ചടി -ഇ.ടി  

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നവർക്ക് തിരിച്ചടിയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ അലഹബാദ് ഹൈകോടതി കുറ്റമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്‍ ഭയപ്പാടിലാണ്. എൽ.കെ അദ്വാനി, ഉമഭാരതി തുടങ്ങിയ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി കേസിന് വഴിത്തിരിവാകും. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും കര്‍സേവകര്‍ തകര്‍ത്തതല്ല ബാബരി മസ്ജിദ്. ആർ.എസ്.എസിെൻറ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണെന്ന് നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആശ്വാസകരമായ അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. കേന്ദ്ര മന്ത്രി ഉമഭാരതിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും സ്ഥാനം രാജിവെക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു. ഗവര്‍ണറായ കല്യാണ്‍ സിങ് തല്‍സ്ഥാനം ഒഴിയണം. ഇല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ഉമഭാരതി നടത്തിയ പ്രസ്താവന കോടതിവിധിയെ വെല്ലുവിളിക്കുന്നതാണ്. ഇതിനെ ഗൗരവമായി കാണണം.

മസ്ജിദ് പൊളിച്ചതിന്‍റെയും ഗൂഢാലോചനയുടെയും കേസുകൾ രണ്ട് കോടതികളിലാണ് വിചാരണ ചെയ്യുന്നത്. ഇത് ഒരു കോടതിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിർദേശവും സ്വാഗതാര്‍ഹമാണ് ^അദ്ദേഹം പറഞ്ഞു. 
മലപ്പുറം വര്‍ഗീയ മേഖലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണ്. മതസൗഹാര്‍ദത്തിന് പേരുകേട്ട നാടാണ് മലപ്പുറം. അപകടകരമായ പ്രസ്താവന നടത്തിയ മന്ത്രി, സ്ഥാനം രാജിെവക്കണം. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന ആള്‍ക്ക് ഇത്രയും ആകാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ സി.പി.എം വിശദീകരണം നല്‍കണം.

സി.പി.എമ്മില്‍ എപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ സുഖിപ്പിക്കാനുള്ള ശ്രമം നടക്കാറുണ്ട്. എസ്.ഡി.പി.െഎ, വെൽെഫയർ പാർട്ടി എന്നിവയുടെ നിലപാടുമായി ലീഗിന് താത്വികമായ വിയോജിപ്പുണ്ടെന്നും അവരുടെ വോട്ട് മലപ്പുറത്ത് സ്വീകരിച്ചിട്ടില്ലെന്നും ഇ.ടി പറഞ്ഞു.

Tags:    
News Summary - babri et muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.