കൊച്ചി: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയോട് മോശമായി സംസാരിച്ച 74കാരന് ഏഴുമാസം തടവ്. എറണാകുളം ടൗൺഹാളിന് സമീപം കലാഭവൻ റോഡിൽ നസീറിനെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്.
കഴിഞ്ഞ ജൂൺ 22നാണ് പ്രതി എറണാകുളം ചിൽഡ്രൻസ് പാർക്കിന് മുന്നിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ കൈയിൽ കയറി പിടിച്ച് അപകീർത്തികരമായ രീതിയിൽ സംസാരിച്ചത്. അന്നുതന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ പ്രതിക്ക് ഇനി ജയിലിൽ കിടക്കേണ്ടി വരില്ല. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് അന്വേഷിച്ചത്. യുവതിയുടെ മൊഴി അടക്കം പരിശോധിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.