ബാഗ് പരിശോധനയും ‘സർ’ വിളിയും: വ്യക്തത വരുത്തി ബാലാവകാശ കമീഷൻ


പൊന്നാനി: സ്കൂളിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം, ‘സർ’ വിളി എന്നിവയിൽ വ്യക്തത വരുത്തി ബാലാവകാശ കമീഷൻ അധ്യക്ഷൻ. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുതന്നെയാണ് കമീഷന്റെ നിലപാട്. എന്നാൽ, ഫോണിന്റെ പേരിലുള്ള ബാഗ് പരിശോധനയുമായി ബന്ധപ്പെട്ടാണ് ഉത്തരവുള്ളത്. കുട്ടികളുടെ അന്തസ്സിനെയും അഭിമാനത്തെയും ബാധിക്കുന്ന തരത്തിൽ പരിശോധന പാടില്ലെന്നാണ് നിർദേശിച്ചിരിക്കുന്നതെന്ന് കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു.

അനിവാര്യമായ ആവശ്യങ്ങൾക്ക് കുട്ടികൾ ഫോൺ കൊണ്ടുവരുന്നത് അനുവദിക്കേണ്ടിവരും. സ്കൂൾ സമയം കഴിഞ്ഞാലും ഫോൺ പിടിച്ചുവെക്കുന്ന രീതി ശരിയല്ല. വീട്ടിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഫോൺ കൈയിൽ കരുതുന്ന കുട്ടികളുണ്ട്. അവരെ ആ നിലയിൽ പരിഗണിക്കാനാകണമെന്നും കമീഷൻ ചെയർമാൻ പറഞ്ഞു.

ടീച്ചർ എന്ന വിളിക്ക് അടുപ്പം കൂടുതലുള്ളതുകൊണ്ടാണ് അത്തരമൊരു അഭിസംബോധനയെ പ്രോത്സാഹിപ്പിക്കുന്നത്. മാഡം, മിസ്, സർ വിളികൾ പുതുതായി കടന്നുവന്നവയാണ്. ട്രാൻസ്ജെൻഡർ സമൂഹത്തെകൂടി പരിഗണിക്കേണ്ട പുതിയ സാഹചര്യത്തിൽ ടീച്ചർ എന്ന പദപ്രയോഗമാണ് അനുയോജ്യമെന്ന് കമീഷൻ പറഞ്ഞു.

Tags:    
News Summary - Bag checking and 'sir' call: Child Rights Commission clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.