ബാഗ്​ ഭാരം കുറക്കൽ:.സി.ബി.എസ്​.ഇ വിദ്യാർഥികളുടെ കാര്യത്തിൽ നടപടിയെന്തെന്ന്​​ ഹൈകോടതി

കൊ​ച്ചി: സി.​ബി.​എ​സ്.​ഇ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​​െൻറ ഭാ​രം കു​റ​ക്കാ​നും ക്ലാ​സു​ക​ളി​ൽ ശു​ദ് ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​നും എ​ന്ത്​ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഹൈ​കോ​ട​തി. വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കി ക്ലാ​സ് മു​റി​ക​ളി​ൽ​ത​ന്നെ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​മെ​ന്നും പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ഒ​ന്നി​ലേ​റെ ഭാ​ഗ​ങ്ങ​ളാ​ക്കി മാ​റ്റി​യെ​ന്നു​മു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ വി​ശ​ദീ​ക​ര​ണം പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ്​ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ അ​നി​ൽ ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ആ​രാ​ഞ്ഞ​ത്.

സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചീ​ഫ് ജ​സ്​​റ്റി​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ൽ ചോ​ദി​ച്ച​ത്. ബാ​ഗി​െൻറ അ​മി​ത​ഭാ​രം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​ത്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം എ​ളം​കു​ളം സ്വ​ദേ​ശി ഡോ. ​ജോ​ണി സി​റി​യ​ക് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Tags:    
News Summary - Bag Over Weight-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.