കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം.
അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം ലഭിക്കുക എന്നത് പ്രതിയുടെ പ്രധാന അവകാശമാണെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് എറണാകുളം അഡീഷനൽ സെഷൻസ് (കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) ജാമ്യം അനുവദിച്ചത്.
ഇവർ അറസ്റ്റിലായിട്ട് ഒക്ടോബർ അഞ്ചിന് 60 ദിവസം പൂർത്തിയായെന്നും എന്നാൽ, 62ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയതെന്നും സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു.
ഒരു ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ പുറത്തിറങ്ങാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.