തിരുവനന്തപുരം: ഒാണം, ബക്രീദ് അവധി പ്രമാണിച്ച് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതൽ വിമാന സർവിസ് അനുവദിക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആഗസ്റ്റ് 27നും െസപ്റ്റംബർ 15നും ഇടക്കുള്ള ദിവസങ്ങളിൽ വിദേശ വിമാന കമ്പനികൾക്ക് ഉഭയകക്ഷി ധാരണപ്രകാരം കൂടുതൽ സീറ്റുകൾ അനുവദിക്കണം.
15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാൽ ഉത്സവ സീസണുകളിൽ തിരക്ക് കുത്തനെ ഉയർത്തുന്ന പ്രവണത നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ ഗൾഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതൽ സർവിസ് ഏർപ്പെടുത്തുകയാണെങ്കിൽ നിരക്ക് 30,000 രൂപയിൽ താഴെയാക്കാൻ കഴിയുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.