തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിെൻറ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടു. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ. എന്നാൽ, അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന ആരോപണവുമായി ബാലഭാസ്കറിെൻറ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തി. കേസ് സി.ബി.െഎക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും നിവേദനവും നൽകി.
തുടർന്ന്, സി.ബി.െഎ അന്വേഷണത്തിൽ മുഖ്യമന്ത്രി ഡി.ജി.പിയുടെ നിലപാട് തേടുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ അന്വേഷണ സംഘത്തിെൻറ യോഗം ഡി.ജി.പി വിളിക്കുകയും ചെയ്തു. അപകടമരണം തന്നെയാണെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചത്. പക്ഷേ, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പിന്നാലെയാണ് കൂടുതൽ വിവാദങ്ങളിലേക്ക് പോകാതിരിക്കാൻ സി.ബി.െഎ അന്വേഷണം സർക്കാറിന് തീരുമാനിക്കാമെന്ന് ഡി.ജി.പി ശിപാർശ ചെയ്തത്.
ദേശീയപാതയില്‍ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി എന്നിവർക്കൊപ്പം തൃശൂരില്‍നിന്ന് മടങ്ങിവരവേ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു.
എന്നാൽ, വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പം വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാടുള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്കറിെൻറ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീർണമാക്കി. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിെൻറ സുഹൃത്തുക്കളും മാനേജരുമായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. മരണസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലരുടെ സാന്നിധ്യം സംഭവസ്ഥലത്തുണ്ടായെന്ന ആരോപണവും വിഷയം സങ്കീർണമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.