തിരുവനന്തപുരം: അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് അര്ജുന് തന്നെയായിരുന്നെന്ന് സംഗീതജ്ഞൻ ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മി സി.ബി.െഎക്ക് മൊഴി നൽകി. പിന്നീട്, അര്ജുന് എന്തുകൊണ്ടാണ് മാറ്റിപ്പറഞ്ഞതെന്ന് അറിയില്ല. വിഷ്ണു സോമസുന്ദരവും പ്രകാശന്‍തമ്പിയും ബാലഭാസ്കറിെൻറ മാനേജര്‍മാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു തമ്പിയെന്നും ലക്ഷ്മി മൊഴിനല്‍കി.
സ്കൂള്‍കാലം മുതല്‍ ബാലുവിെൻറ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടല്‍ അടുക്കളനിര്മാണത്തിന് സാധനങ്ങള്‍ നല്കുന്ന ബിസിനസില്‍ ഇരുവരും പങ്കാളിയായിരുന്നു. പാലക്കാട്ട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട്, ബാലു അവിടെ ചികിത്സക്കുപോയി. ഒരുതവണ പണം കടം നല്‍കിയെന്നല്ലാതെ പിന്നീട്, സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല.
കൊല്ലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനുശേഷവും അര്‍ജുനാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്മയില്ലായിരുന്നെന്നും ലക്ഷ്മി മൊഴിനല്‍കി. നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്നത് വിഷ്ണുവായിരുന്നുവെന്നും അവർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവറുടെ മൊഴി തെറ്റെന്ന് തെളിവുകൾ
തിരുവനന്തപുരം: ബാലഭാസ്കറിെൻറ അപകടവുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയില്‍ പെട്ട കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവറായിരുന്ന സി. അജിയുടെ മൊഴി തെറ്റാണെന്ന് തെളിയുന്നു. ബാലഭാസ്കറാണ് വാഹനം ഒാടിച്ചതെന്ന് മൊഴി നൽകിയ അജിക്ക് യു.എ.ഇയിൽ എങ്ങനെ ജോലി ലഭിച്ചെന്ന സംശയം നിലനിൽക്കുേമ്പാഴാണ് മൊഴി തെറ്റാണെന്ന കൂടുതൽ വിവരം പുറത്തുവരുന്നത്. അജി ഓടിച്ച ബസ് അപകടസമയം പള്ളിപ്പുറത്ത് എത്തിയിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ബാലഭാസ്കറിെൻറ വാഹനത്തിന് തൊട്ടു പിറകില്‍ താന്‍ ഓടിച്ച ബസ് മാത്രമായിരുന്നെന്നാണ് അജിയുടെ മൊഴി. അപകട സമയം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്നാണ് അജിയുടെ മൊഴി. ഇതാണ് ക്രൈംബ്രാഞ്ച് പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്നുതന്നെ മൊഴിയില്‍ സംശയമുണ്ടെന്ന് ബാലുവിെൻറ വീട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. അജി ഇപ്പോള്‍ യു.എ.ഇയിലെ സര്‍ക്കാര്‍ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.