തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമംവരുന്നു. ബാലഭിക്ഷാടനം, യാചക മാഫിയ എന്നിവയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. മാസങ്ങൾക്കുള്ളിൽ ഇൗ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. നിയമം വരുന്നതിന് മുമ്പ് തന്നെ യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ‘ദ കേരള പ്രിവൻഷൻ ഒാഫ് ബെഗിങ് ആൻഡ് പ്രൊട്ടക്ഷൻ ഒാഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ എന്നാണ് പേര്.
സംസ്ഥാനത്ത് യാചക മാഫിയ കൂടുതൽ ശക്തിയാർജിക്കുന്നതായി ബാലഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ കൂടുതലായി പ്രചരിക്കപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ശക്തമായ നിയമനിർമാണത്തിന് നടപടി. ബാലഭിക്ഷാടനം, ഭിക്ഷാടന മാഫിയ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ചട്ടങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് നിയമമായി മാറുേമ്പാൾ സംസ്ഥാനത്ത് സമ്പൂർണമായി ഭിക്ഷാടനം നിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിയമം നിലവിൽവരുന്നതിന് മുമ്പ് തന്നെ യാചകരെ നിയമപരമായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒാർഫനേജ് ബോർഡിെൻറ അധികാരത്തോടെ 16 ബെഗർ ഹോമുകൾ പ്രവർത്തനമാരംഭിച്ചു.
ആവശ്യമെങ്കിൽ കൂടുതൽ ഹോമുകൾ ആരംഭിക്കുന്ന കാര്യവും സർക്കാറിെൻറ സജീവപരിഗണനയിലാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് ഭിക്ഷാടനം നടത്തുന്നതെന്ന വിലയിരുത്തലാണ് സർക്കാറിനുള്ളത്. ട്രെയിൻ, ബസ് എന്നിവയിലാണ് ഇത്തരക്കാരെ കൂടുതലായി കാണുന്നതും. നിയമം നിലവിൽവരുേമ്പാൾ കേരളത്തിലേക്കുള്ള െട്രയിനുകളിലും ബസുകളിലും യാചകനിരോധനം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ കാര്യങ്ങൾ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ബാല ഭിക്ഷാടന മാഫിയ സജീവമാകുന്നുവെന്ന നിലയിലെ പ്രചാരണം ശക്തമായിരുന്നു. വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ചതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമല്ലെന്ന വിലയിരുത്തലിലാണ് പൊലീസും സർക്കാറും. എന്നാൽ, ഭിക്ഷാടന മാഫിയ സജീവമാണെന്ന വിലയിരുത്തൽ നടത്തുന്നുണ്ട്. ആ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.