കൊല്ലം: കേരളതീരത്ത് 52 നാൾ നീളുന്ന ട്രോളിങ് നിരോധനത്തിന് വെള്ളിയാഴ്ച അർധരാത്രി മുതൽ തുടക്കം. ഫിഷറീസ് വകുപ്പിന്റെയും ജില്ല ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യബന്ധന മേഖല.ട്രോളർ ബോട്ടുകൾ കടലിൽ നിന്ന് ഒഴിഞ്ഞുനിൽക്കുമ്പോൾ ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മാത്രമാണ് ജൂലൈ 31 വരെ ഉപരിതല മത്സ്യബന്ധനത്തിന് അനുമതിയുണ്ടാകുക.
ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ പൂട്ടാൻ എല്ലാ ജില്ലകളിലും നിർദേശം നൽകിയിരുന്നു. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭിക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ മാത്രം തുറക്കും.
ക്രമസമാധാന പാലന നിർദേശങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർമാർ ഉത്തരവിറക്കിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ട്രോളിങ് നിരോധനം വിജയകരമാക്കുന്നതിന് ആർ.ഡി.ഒമാർക്കാണ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.