അക്കൗണ്ട് ആരംഭിക്കാന്‍ തിരക്കേറുന്നു;  ഗ്രാമങ്ങളില്‍ ഇപ്പോഴും 2000 മാത്രം 

തിരുവനന്തപുരം: അസാധു നോട്ട് മാറ്റിനല്‍കില്ളെന്നും പകരം അക്കൗണ്ടില്‍ നിക്ഷേപിക്കാനേ സാധിക്കൂവെന്നും നിബന്ധനവന്നതോടെ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ തിരക്കേറുന്നു. സാധാരണ പ്രതിദിനം ശരാശരി 10 അക്കൗണ്ടുകളാണ് നേരത്തേ ഓരോ ബാങ്കുകളിലും തുറന്നിരുന്നത്. നോട്ട് നിയന്ത്രണം വന്നതോടെ ഇത് 25 മുതല്‍ 50 വരെയായി ഉയര്‍ന്നു. 

എന്നാല്‍ വെള്ളിയാഴ്ച 70-80 വരെ അക്കൗണ്ടുകള്‍ പുതുതായി തുറന്ന ബാങ്കുകളുണ്ട്. രൂപ മാറ്റിവാങ്ങാനത്തെുന്നവരുടെ തിരക്ക് കുറഞ്ഞെങ്കിലും അക്കൗണ്ട് ആരംഭിക്കാനത്തെുന്നവരുടെ ക്യൂവിന് നീളംകൂടി. അസാധു നോട്ടുകള്‍ ഡിസംബര്‍ 31 വരെ കൗണ്ടറുകളില്‍നിന്ന് മാറ്റിയെടുക്കാമെന്ന ധാരണയില്‍ ആശ്വസിച്ചവര്‍ക്കാണ് അതിന്‍െറ സമയ പരിധി അവസാനിപ്പിച്ചത് ഇരുട്ടടിയായത്. ഇതില്‍ കൂടുതലും ഗ്രാമങ്ങളിലെ സാധാരണക്കാരാണ്. വര്‍ഷങ്ങളായി സ്വരുക്കൂട്ടിയ പഴയ നോട്ടുകളുമായി ബാങ്കുകളിലേക്ക് ഇന്നലെ നിരവധിപേര്‍ എത്തിയതായി ബാങ്ക് ജീവനക്കാര്‍ പറയുന്നു. 

പക്ഷേ, നിരാശരായി മടങ്ങേണ്ടിവരികയാണ്. പുതിയ അക്കൗണ്ട് ആരംഭിക്കുകയോ അക്കൗണ്ടുള്ളവരെ ആശ്രയിക്കല്‍ മാത്രമാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ള മാര്‍ഗം. അല്ളെങ്കില്‍ ഡിസംബര്‍ 15 വരെ ഇന്ധനം നിറയ്ക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 500രൂപയും 100രൂപയും ചില്ലറയുമെല്ലാം വിതരണംചെയ്യുന്നത് നഗരമേഖലകളില്‍ മാത്രം, ഗ്രാമങ്ങളില്‍ ഇപ്പോഴും ലഭിക്കുന്നത് 2000ത്തിന്‍െറ നോട്ടുകള്‍. എ.ടി.എമ്മുകളാകട്ടെ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. നോട്ട് നിയന്ത്രണം 17 ദിവസം പിന്നിട്ടിട്ടും ഒരിടത്തും ആശങ്ക ഒഴിയുന്നില്ല. ദിവസം 12000 രൂപ കൗണ്ടറില്‍നിന്ന് പിന്‍വലിക്കാമെന്നാണ് അറിയിപ്പെങ്കിലും ഇപ്പോഴും ലഭിക്കുന്നത് 8000, 6000വുമാണ്. 100, 500 നോട്ടുകള്‍ എത്താത്തതിനാല്‍ 2000ത്തിന്‍െറ ഗുണിതങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂവെന്നും പരാതിയുണ്ട്. ഈനോട്ടുമായി ചില്ലറക്കായി അലയുന്നവര്‍ ഏറെ. ബാങ്കുകളിലൂടെയല്ലാതെ പണമിടപാട് നടത്തിയിരുന്ന മൊത്തക്കച്ചവടക്കാരും വെട്ടിലാണ്.

ശരാശരി 20 ലക്ഷംവരെ  ഇവരുടെ കൈകളില്‍ എപ്പോഴുമുണ്ടാകും. ചരക്കുവരുന്ന മുറക്ക് നോട്ടെണ്ണിനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. നിരോധനത്തോടെ ലക്ഷങ്ങളാണ് മാറാനാവാതായത്. ഗ്രാമങ്ങളില്‍ കൃഷിപ്പണിക്കാര്‍ക്കടക്കം തൊഴിലില്ലാത്ത സ്ഥിതി തുടരുകയാണ്. 
Tags:    
News Summary - bank account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.